വടകര: ഓണാഘോഷത്തിന്റെ ഭാഗമായി ലോകനാര്‍കാവ് കര്‍ഷക സമിതി വേറിട്ട ഗ്രാമീണ കളികള്‍ ഒരുക്കുന്നു. അന്യം നിന്നുപോയ നാടന്‍ കളികളുടെ ടൂര്‍ണമെന്റ് 14ന് ലോകനാര്‍കാവ് ക്ഷേത്രമൈാതാനിയില് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുതിര്‍ന്ന കര്‍ഷകരേയും കര്‍ഷക തൊഴിലാളികളെയും ആദരിക്കുന്നതിനൊപ്പമാണ് ഗ്രാമീണ കളികളുടെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
15 നായും പുലിയും, കോട്ടകെട്ടല്‍, വരിയും നിരയും, പൂജ്യം വെട്ടികളം എന്നിവയാണ് ടൂര്‍ണമെന്റില്‍ ഉള്പെടുത്തിയ കളികള്‍. ഒരോ ഇനത്തിനും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2001 രൂപ സമ്മാനം നല്‍കും. രണ്ടാം സമ്മാനമായി 1001 രൂപയും മൂന്നാം സമ്മാനമായി 501 രൂപയും ലഭിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാമെങ്കിലും ഒരാള്‍ക്ക് ഒരിനത്തിലേ പ്രവേശനമുള്ളൂ. താല്പര്യമുള്ളവര് ഒമ്പതിനകം പേര് രജിസ്റ്റര്‍ ചെയ്യണം. പരിപാടിക്കൊപ്പം ആറ് മുതിര്‍ന്ന കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും ഡോ. വിവേക് വിജയ് നായിഡു, കെ.എം.രാധാകൃഷ്ണന് ശ്രീനിലയം എന്നിവരേയും ആദരിക്കുമെന്നു സംഘാടകര്‍ പറഞ്ഞു. രജിസ്ട്രേഷന് 9048599399 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക സമിതി ഭാരവാഹികളായ എം.പി.രവീന്ദ്രന്, ടി.കെ.മുകുന്ദന്, കെ.വി.മാധവന് നായര്‍, വി.പി.ശിവദാസ് എന്നിവര്‍ പങ്കെടുത്തു.