വടകര: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തില്‍
രൂക്ഷവിമര്‍ശനം. നിര്‍മാണത്തിലെ അപാകതകള്‍, കരാര്‍ കമ്പനിക്കാര് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അഴിമതികള്‍ അടക്കം യോഗത്തില്‍ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കണമെന്ന് ആവശ്യമുയര്‍ന്നു,
ദേശീയപാത അതോറിറ്റി പ്രതിനിധികളെ വികസന സമിതി യോഗത്തിലേക്ക് വിളിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് ഡയലോഗ് ഭാരവാഹി കിഷോര്‍ ഒഞ്ചിയം ആവശ്യപ്പെട്ടു. സര്‍വീസ് റോഡ് കാര്യക്ഷമമല്ലാത്തതു മൂലം നഗരത്തില്‍ ഗതാഗത തടസ്സം നിത്യസംഭവമാണ്. കരാര്‍ കമ്പനിക്കാര് മാഫിയകളായി മാറിയെന്ന് പരാതി ഉയര്‍ന്നു. പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന്
തഹസില്‍ദാര്‍ ഡി.രഞ്ജിത്ത് വ്യക്തമാക്കി. കെഎസ്ഇബി അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതമുടക്കത്തിന് ശാശ്വത പരിഹാരമായി പ്രത്യേക ഫീഡര്‍ അനുവദിക്കണമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു. ഈ കാര്യത്തിനായി നടപടികള്‍ തുടങ്ങിയതായി കെഎസ്ഇബി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. താഴെ അങ്ങാടി കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ നേരിടുന്ന പ്രദേശം റവന്യു അധികൃതര്‍ സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതുമൂലം നിരവധി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമിതി അംഗം പി.പി.രാജനാണ് ഉന്നയിച്ചത്. വടകരയിലെ ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കുന്നത് നിര്‍ത്തണമെന്ന് സമിതി അംഗം പി.എം.മുസ്തഫ ആവശ്യപ്പെട്ടു.
യോഗത്തില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത്,
സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, ബാബു പറമ്പത്ത്, വി പി അബ്ദുള്ള, ടി വി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.