നാദാപുരം: കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ക്രിമിനല്‍വല്‍ക്കരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചൂട്ട് പിടിക്കുന്ന മുഖ്യമന്ത്രി രജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം
നടത്തി. കെഎം ഹംസ, ഇ ഹാരിസ്, എ എഫ് റിയാസ്, ഒ മുനീര്‍, ഇ വി അറഫാത്ത്, എ കെ ശാക്കിര്‍, സയീദ് തൊട്ടോളി, കെപി ഇസ്മായില്‍, സയ്യിദ് നിസാം, സലീം എടവലത്ത്, സിറാജ് ചെറിയത്ത് എന്നിവര്‍ നേതൃത്വം നല്കി.
