വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാ സൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ ഗ്രൂപ്പുകള്‍
വഴി നടത്തിയ ചെണ്ട് മല്ലി കൃഷി വന്‍വിജയം. മറുനാടന്‍ പൂക്കളെ മാത്രം ആശ്രയിച്ചു പൂക്കളം ഒരുക്കിയിരുന്ന അഴിയൂരുകാര്ക്ക് ചെണ്ട് മല്ലി പൂത്തു നില്ക്കുന്ന പൂന്തോട്ടങ്ങള്‍ പുത്തന്‍ അനുഭവമായി. പ്രതികൂല കാലാവസ്ഥയോടും കീട രോഗബാധകളോടും പൊരുതിയാണ് കുടുംബശ്രീ അംഗങ്ങള്‍ ഈ വിജയം കൊയ്തത്. അഴിയൂരിലെ കാര്‍ഷിക മേഖലക്ക് നിസ്വാര്‍ഥ സേവനം നല്കുന്ന ചോമ്പാല്‍ സര്‍വീസ് സഹകരണബാങ്ക്, അഴിയൂര്‍ വനിതാ സഹകരണ സംഘം എന്നീ സ്ഥാപനങ്ങള്‍ കൃഷിക്കാവശ്യമായ ജൈവ വളങ്ങള്‍ നല്കി. കൃഷിയില്‍ ഏര്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ കഠിനാധ്വാനത്തോടൊപ്പം അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ പിന്തുണയും മുതല്‍ക്കൂട്ടായി.
അഴിയൂര്‍ കൃഷി ഓഫീസര്‍ സ്വരൂപ് പി എസ്, കൃഷി അസിസ്റ്റന്റുമാരായ പ്രജീഷ് കുമാര്‍ വി വി, ദീപേഷ് സി എം എന്നിവര്‍ നടത്തിയ മുന്നൊരുക്കങ്ങളും യഥാസമയം കൃഷിയിടം സന്ദര്‍ശിച്ചു നല്കിയ നിര്‍ദ്ദേശങ്ങളും നല്ല വിളവ് ലഭിക്കാന്‍ വഴിയൊരുക്കി.
പൂന്തോട്ടങ്ങള്‍ കാണാനും പൂക്കള്‍ വാങ്ങാനും ഫോട്ടോ പകര്‍ത്താനും നിരവധി ആളുകളാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. പൂ കൃഷിക്ക് ശേഷം ജൈവ പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെടാന്‍ തയ്യാറാവുകയാണ് കുടുംബശ്രീ അംഗങ്ങള്‍.