നാദാപുരം: മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന റോഡ് ഉദ്ഘാടനത്തിനെതിരെ കരിങ്കൊടിയും പോസ്റ്ററും. നാദാപുരം മണ്ഡലത്തിലെ പാറക്കടവ്-ചെക്യാട് റോഡ് ഉദ്ഘാടനത്തിനെതിരെയാണ് ചെക്യാട് ബാങ്കിന് സമീപം കരിങ്കൊടി നാട്ടി
പോസ്റ്റര്‍ പതിച്ചത്. റോഡ് നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍. റോഡിന്റ പ്രവൃത്തി പൂര്‍ണമാവാതെ എന്തിന് തിരക്കിട്ട് ഉദ്ഘാടനം എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്.
