പുറമേരി: ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മസേന വഴി വീടുകളില്‍ തുണിസഞ്ചി വിതരണം ചെയ്തു. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം ജില്ലയ്ക്ക് മാതൃകയാവുന്ന രീതിയില്‍ മികവാര്ന്നതാക്കുകയാണ് ലക്ഷ്യം. വാര്‍ഡ് തലങ്ങളില്‍ കൃത്യമായി സഹകരിക്കുന്ന മുഴുവന്‍ വീടുകളിലും തുണി സഞ്ചി ബദല്‍ സംവിധാനം എന്ന രീതിയില്‍ കര്‍മസേന അംഗങ്ങള്‍ നേരിട്ട് എത്തിക്കും. ശേഖരിച്ച മാലിന്യം ആധുനിക സംവിധാനം ഉപയോഗിച്ച് കെട്ടുകളാക്കിയാണ് ഏജന്‍സിക്ക് കൈമാറുന്നത്. ഹരിത മിത്രം ആപ്പ് ഉപയോഗിച്ച് പൂര്‍ണമായും ക്യുആര്‍ കോഡ് സംവിധാനത്തിലാണ് പ്ലാസ്റ്റിക് ശേഖരണം നടത്തുന്നത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് സഞ്ചികളാണ് ഇത്തരത്തില്‍ കയറ്റി അയച്ചത്. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി
കര്‍മസേനയ്ക്ക് തുണി സഞ്ചി കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വികസനകാര്യ ചെയര്‍പേഴ്സണ്‍ കെ.എം.വിജിഷ, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.