വടകര: മടപ്പള്ളി ജിവിഎച്ച്എസ്എസ് യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച 1,24, 333 രൂപ വടകര തഹസില്‍ദാര്‍ ഡി.രഞ്ജിത്തിന് ഹെഡ്മാസ്റ്റര് ഗഫൂര്‍ കരുവണ്ണൂരും പി.ടി.എ വൈസ് പ്രസിഡന്റ് സജിത്ത് കല്ലിടിക്കിലും ചേര്‍ന്ന് കൈമാറി. ഡപ്യൂട്ടി തഹസില്‍ദാര്‍ വര്‍ഗീസ് കുര്യന്, സീനിയര്‍ അസിസ്റ്റന്റ് സി.കെ.സുരേന്ദ്രന്, കെ.പി.പവിത്രന്, ടി.എം സുനില്‍, മുസ്തഫ എം, രഞ്ജിത്ത് ലാല്‍ എസ് എന്നിവര്‍ സംബന്ധിച്ചു.