നാദാപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍
ഗുണമേറിയ ബിഎംബിസി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നാദാപുരം മണ്ഡലത്തിലെ നവീകരിച്ച പാറക്കടവ്-കടവത്തൂര്‍ റോഡ്, പാറക്കടവ്-പുളിയാവ്-ജാതിയേരി റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവര്‍ഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ ആക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് തന്നെ ഈ ലക്ഷ്യം നേടിയതായി മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ 14 റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാദാപുരം നിയോജകമണ്ഡലത്തില്‍ 53. 64 കോടി രൂപ ചെലവില്‍ 12 റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 19. 25 കോടി രൂപയുടെ ഏഴ് റോഡ് പ്രവര്‍ത്തികള്‍ വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. 179.86 കോടി രൂപയുടെ എട്ട് പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇ കെ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പാറക്കടവ്-പുളിയാവ്-ജാതിയേരി റോഡ് രണ്ടുറീച്ചുകളിലായാണ് ബി.എം.ബി.സി. നിലവാരത്തിലാണ് നവീകരിച്ചത്. കലുങ്ക്, അത്യാവശ്യഭാഗങ്ങളില്‍ ഓവുചാല്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിംഗ് സൂചനാ ബോര്‍ഡുകള്‍, സ്റ്റഡ്ഡുകള്‍ എന്നീ സംവിധാനങ്ങളും ഒരുക്കിയി. പാറക്കടവ്-കടവത്തൂര്‍ റോഡും ബി.എം.ബി.സി. നിലവാരത്തിലാണ് നവീകരിച്ചത്.അഞ്ച് കലുങ്കുകള്‍, ഒരു ക്രോസ്സ് ഡ്രയിന്‍, അത്യാവശ്യഭാഗങ്ങളില്‍ ഓവുചാല്‍ എന്നിവ നിര്‍മ്മിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിംഗ്, സൂചനാ ബോര്‍ഡുകള്‍, സ്റ്റഡ്ഡുകള്‍ എന്നീ സംവിധാനങ്ങളും ഒരുക്കി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി വി എം നജ്മ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ ദ്വര, നജ്മ ബീവി, ചെക്യാട്
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് സുബൈര്‍ പാറേമ്മല്‍, മെമ്പര്‍മാരായ റംല കുട്ട്യാപ്പണ്ടി, ടി കെ ഖാലിദ്, ഹാജറ ചെറൂണിയില്‍, മഫീദ സലീം, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.