ന്യൂഡല്‍ഹി: ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള യെച്ചൂരിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും നിലവില്‍ അദ്ദേഹത്തിന്റെ ചികിത്സ തൃപ്തികരമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി അടക്കമുള്ളവർ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദർശിച്ചു.