ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും തകര്‍ന്ന് നടന്ന് പോകാന്‍ പോലും കഴിയാതായിട്ടും നടപടി
എടുക്കാത്ത പഞ്ചായത്ത് ഭരണത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു. കഴിഞ്ഞ 30 വര്‍ഷമായി പഞ്ചായത്ത് ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ചൂണ്ടികാണിക്കാന്‍ ഒരു വികസനം പോലും ഇല്ലെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സാജു പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളുടെയും സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുസ്ലീം ലീഗ് നേതാവും ജില്ലാ ഉപാധ്യക്ഷനുമായ അഡ്വ. കെ.എ.ലത്തിഫ് കുറ്റപ്പെടുത്തി. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് അസ്ലം ടി.എച്ച് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അരുണ്‍ സി ജി, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി കെ.സുലൈമാന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി.റിസാല്‍, കോണ്‍ഗ്രസ് നേതാവ് എന്‍.കെ.സജീഷ് എന്നവര്‍ സംസാരിച്ചു. യുഡിഎഫ് പഞ്ചായത്ത് കണ്‍വിനര്‍ അനീഷ് ബാബു വി.കെ സ്വാഗതം പറഞ്ഞു. കെ.പി.യൂസഫ്, പി.പി.അലി,
പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ്മ കുഞ്ഞി തയ്യില്‍, ഷഹദിയ മധുരിമ, കവിയൂര്‍ രാജേന്ദ്രന്, പി.പി.അലി, ഷാനു പുന്നോല്‍, തഷരീഫ്, ജഗനാഥന് ടി.പി, സുനിത പി.കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.

