നാദാപുരം: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി സൂക്ഷിച്ചുവെച്ച നാനൂറ് പാക്കറ്റ്
നിരോധിത പുകയില ഉല്പന്നങ്ങളുമായി നാദാപുരത്ത് മൂന്ന് പേര് അറസ്റ്റില്‍. കല്ലാച്ചി ചീറോത്ത് മുക്കില്‍ വില്പനക്ക് എത്തിച്ച 300
പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായി കണ്ണൂര്‍ പാട്യം സ്വദേശി അഷ്റഫ് (44), കല്ലാച്ചി വളയം റോഡില്‍ സ്റ്റേഷനറി കടയില്‍ നിന്ന് 25 പാക്കറ്റുമായി വ്യാപാരി കോരച്ചാണ്ടിയില് അമ്മദ് (31),
കല്ലാച്ചി ചീറോത്ത് മുക്കില്‍ വില്പനക്ക് എത്തിച്ച 75 പാക്കറ്റ് ഉല്പന്നങ്ങളുമായി താനക്കോട്ടൂര്‍ കുനിയില്‍ ഉസ്മാന് (51) എന്നിവരെയാണ് നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. മേഖലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പുകയില
ഉല്പന്നങ്ങള് വിറ്റഴിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസം ആയിരത്തോളം പാക്കറ്റുകളുമായി ബീഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.