ചൊക്ലി: വിദ്യാര്‍ഥികള്‍ അധ്യാപകരായപ്പോള്‍ യഥാര്‍ഥ അധ്യാപകര്‍ അച്ചടക്കത്തോടെ ക്ലാസിലിരുന്നു. മേക്കുന്ന് മതിയമ്പത്ത് എംഎല്‍പി സ്കൂളിലാണ് അധ്യാപക ദിനത്തില്‍ വേറിട്ട അനുഭവം പകര്‍ന്ന രംഗം.
ടി.ഫാത്തിമ, എന്‍.പി.ഫാത്തിമ, ആയിഷ നസാന്, രിസ ഫാത്തിമ, ഫാത്തിമ റിയാസ്, ഹലീമ ഷസ്വ, സയാന് ബിന്‍ നാസര്‍, ഫാത്തിമത്തുല്‍ അല്‍ന അഷറഫ്, ഖദീജ റുമാന്‍, ഫാത്തിമ ഹംസ, ആയിഷ സൈബ എന്നീ വിദ്യാര്‍ഥികളാണ് തങ്ങളെ പഠിപ്പിക്കുന്നവര്‍ക്ക് മുന്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസെടുത്തത്. വിദ്യാര്‍ഥികള്‍ ക്ലാസെടുക്കുമ്പോള്‍ ഹെഡ്മാസ്റ്റര് സയ്യിദ് യൂനുസ് തങ്ങളടക്കമുള്ള സ്കൂളിലെ മുഴുവന്‍ അധ്യാപകരും ക്ലാസ് റൂമിലിരുന്നത് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി.