വടകര: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ പോലീസിന്റെ ലാത്തി ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡിൽ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ, കുറ്റ്യാടി

നിയോജകമണ്ഡലം പ്രസിഡണ്ട് ബബിൻ ലാൽ,മുഹമ്മദ് മിറാഷ്,സിദ്ധാർഥ് ജെ. എസ്,ദിൽരാജ് പനോളി,റയീസ് കോടഞ്ചേരി, കാർത്തിക്ക് ചോറോട്,അതുൽ ബാബു, ധനേഷ് വള്ളിൽ,സജിത്ത് മാരാർ, ജിബിൻ കൈനാട്ടി, സിജു പുഞ്ചിരിമിൽ, ബിതുൽ ബാലൻ, മജീദ് പുറങ്കര എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധം നടന്നത്.