വടകര: കടത്തനാട് കോളജിൽ നക്ഷത്ര വന സംരംഭത്തിന് തുടക്കം കുറിച്ചു.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി, അമൂല്യങ്ങളായ സസ്യങ്ങളെ സംരക്ഷിച്ചു ജീവന് ഊർജം നൽകുക എന്ന ലക്ഷ്യവുമായി കോളജ് ക്യാമ്പസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന വന്നവത്കരണത്തിന്റെ ഭാഗമായാണ് കടത്തനാട് ആർട്സ് ആൻഡ് സയൻസ്

കോളജിൽ നാച്വർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നക്ഷത്ര വന നിർമിതിക്ക് തുടക്കമിട്ടത്.
യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി വൃക്ഷ തൈ നാട്ടുകൊണ്ട് സംരംഭം ഉദ്ഘാടനം ചെയ്തു. കോളജ് മാനേജിങ് ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി കണ്ടൊത്തു കുമാരൻ, പ്രിൻസിപ്പൾ ഡോ. ബബിത, ഫൺ വേണ്ടർ എംഡി. ഹസ്കർ, ശ്രീരാമൻ നമ്പൂതിരി, പി.പി. രാജൻ, മുഹമ്മദ് പൂറ്റൊൽ, എസ്.ബി. ബിതുല, രേഷ്മ കുഞ്ഞിരാമൻ, നിരഞ്ജൻ നാരായണൻ, ആദിത്യ രാജീവ് എന്നിവർ പ്രസംഗിച്ചു.