വടകര: കാഫിര്‍ സ്ക്രീന്‍ ഷോട്ട് നിര്‍മിച്ചവരെയും പ്രചരിപ്പിച്ചവരയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോങ് മാര്‍ച്ചുമായി മുസ്ലിം യൂത്ത് ലീഗ്. മാര്‍ക്സിസ്റ്റ്-പോലീസ് ഗൂഢാലോചനക്കെതിരെ സപ്തംബര്‍ 8,9 തിയ്യതികളില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാര്‍ച്ച് ബാങ്ക് റോഡില്‍ നിന്ന് ആരംഭിക്കും. ആറു കിലോമീറ്റര്‍ അകലെ റൂറല്‍ എസ്പി ഓഫീസിലേക്കാണ് മാര്‍ച്ച്. ഇതിന്റെ ഉദ്ഘാടനം എട്ടിന് തിരുവള്ളൂരില്‍ നടക്കും. പിറ്റേന്നാണ് മാര്‍ച്ച്.
മാര്‍ച്ച് വിജയിപ്പിക്കുന്നതിന് യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തക കണ്വെന്ഷന് ചേര്‍ന്നു. ലോങ്ങ് മാര്‍ച്ചില്‍ മുനിസിപ്പല്‍ പരിധിയില്‍ നിന്നു 200 ഓളം പ്രവര്‍ത്തകര്‍ അണിനിരക്കും. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. വയനാട് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ സദസ്സില്‍ ആദരിച്ചു. യൂനുസ് ആവിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമദ് നടേരി വിഷയാവതരണം നടത്തി. ഷുഹൈബ് കുന്നത്ത്, എന്‍ പി അബ്ദുല്ല ഹാജി, അബ്ദുല്‍ കരീം എം പി, അസീസ്, സി വി മമ്മു, റഫീക്ക്, എം ഫൈസല്‍, വി ഫൈസല്‍, കരകെട്ടി ഇബ്രാഹിംഹാജി, സഫീര്‍ കെ.കെ, ജാസിംപണിക്കോട്ടി, സിറാജ് ആര്, യൂനുസ്, വി പി.ഹിജാസ്, പി വി ഹാഷിം, സഹല്‍ ഇ എം നസീര്‍ ടി കെ എന്നിവര്‍ സംബന്ധിച്ചു. യു.അജിനാസ് സ്വാഗതവും ഇമ്രാന് ജമീല നന്ദിയും പറഞ്ഞു.