കുറ്റ്യാടി: ദേവര്‍കോവിലിലെ കുഞ്ഞിപ്പറമ്പത്ത് കെ.പി അമ്മദ് ഹാജി (89) അന്തരിച്ചു. ദീര്‍ഘകാലം ചന്ദ്രിക പത്രത്തിന്റെ ഏജന്റായിരുന്ന അമ്മദ്ഹാജി പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും ദേവര്‍കോവില്‍ ശാഖ ഭാരവാഹിയും ദേവര്‍കോവില്‍ നൂറുല്‍ ഇസ്ലാം മദ്രസ

അധ്യാപകനുമായിരുന്നു. ഭാര്യ: പരേതയായ മറിയം. മക്കള്‍: അഷ്റഫ് (സൗദി അറേബ്യ), റംല, വഹീദ. മരുമക്കള്‍: റാഹില (പട്യാട്ട്), അമ്മദ് (കള്ളാട്), അലി (ഊരത്ത്). സഹോദരങ്ങള്‍: പരേതരായ പോക്കര്, ഇബ്രാഹിം ഹാജി, മൊയ്തു ഹാജി. മുസ്ലിം ലീഗ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് സഹോദര പുത്രനാണ്.