കൊയിലാണ്ടി: മരം മുറിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരത്തില്‍ കുടുങ്ങിയ ആളെ അഗ്നി സേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് റോഡില്‍ വിക്ടറി ടൈല്‍ ഗോഡൗണിനു സമീപം മരം മുറിക്കാന്‍ കയറിയ മൊയ്തീന് (60) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരത്തില്‍ കുടുങ്ങിയത്.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് എഎസ്ടിഒ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേന ലാഡര്‍ ഉപയോഗിച്ച് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഇര്‍ഷാദ് പികെ മരത്തില്‍ കയറി സേനാംഗങ്ങളുടെ സഹായത്തോടു കൂടി മൊയ്തീനെ സുരക്ഷിതമായി താഴെ ഇറക്കി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ബിനീഷ് കെ, നിധിപ്രസാദ് ഇഎം, സനല്‍രാജ് കെ എം, രജീഷ് വി പി, നിതിന്‍രാജ് കെ, ഹോം ഗാര്‍ഡ് സുജിത്ത് കെ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.