വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരിത സേന പ്രവർത്തകർ പുതിയ മേഖലയിൽ സംരംഭത്തിന് തുടക്കം കുറിച്ചു . വീടുകളിൽ നിന്നും ശേഖരിക്കുന്ന പഴയ തുണികൾ ഉപയോഗിച്ച് ചവിട്ടികൾ നിർമ്മിക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത്
പ്രസിഡൻറ് കെ കെ ബിജുള നിർവഹിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിമി കെ.കെ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബിഷ , ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ രജിത,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ഗോപാലൻ, പുത്തലത്ത് ഇബ്രായി, രാഗിണി, ഷറഫുദ്ദീൻ, വിദ്യാധരൻ എന്നിവർ സംസാരിച്ചു.