വടകര: കഴിഞ്ഞ ദിവസം നടന്ന കോഴിക്കോട് ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആറ് ഗോൾഡ് മെഡലും ഒരു വെങ്കല മെഡലും നേടി 31 പോയിൻ്റുമായാണ് മേമുണ്ട ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 13 പോയിൻ്റ് നേടിയ തിരുവങ്ങൂർ എച്ച് എസ് എസ് ഉം ജി വി എച്ച് എസ് എസ് പയ്യോളിയും രണ്ടാം സ്ഥാനവും 10 പോയിൻ്റ് നേടിയ ജി എച്ച് എസ് എസ് നടുവണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 6 സ്വർണവും ഒരു വെങ്കലവും നേടിയ മേമുണ്ടയിലെ ഏഴ്

വിദ്യാർഥികളാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. സ്വർണ മെഡൽ നേടിയ പ്ലസ്ടു വിദ്യാർഥികളായ ആരോമൽ രാംദാസ്, മുഹമ്മദ് നഹദ്, അസിൻ എ എം, പത്താം ക്ലാസ് വിദ്യാർഥിനി നിഹ ഷെറിൻ, എട്ടാം ക്ലാസ് വിദ്യാർഥിനി ഹംദ സുബൈർ, ഏഴാം ക്ലാസ് വിദ്യാർഥി തനയ് മാനസ് എന്നിവർ സ്വർണ്ണ മെഡലും പത്താം ക്ലാസ് വിദ്യാർഥിനി നന്ദന എസ് വെങ്കല മെഡലും നേടി. മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മത്സരിച്ച് ഓവറോൾ കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികളെയും പിടിഎ യും മാനേജ്മെൻ്റും അഭിനന്ദിച്ചു.