ഓർക്കാട്ടേരി: സി.പി.ഐ ഏറാമല ലോക്കൽ സെക്രട്ടറിയായിരുന്ന വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ഏറാമലയിൽ ആചരിച്ചു. കാലത്ത് മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന അനുസ്മര യോഗം സി പി ഐ ജില്ലാ

എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആർ കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അസി: സെക്രട്ടറി ഇ രാധാകൃഷ്ണൻ , ലോക്കൽ സെക്രട്ടറി കെ കെ രഞ്ജീഷ് എന്നിവർ പ്രസംഗിച്ചു.