നാദാപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കൾവർട്ടുകളുടെ പുന:ർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് എംഎൽഎ നൽകിയ കത്തിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. മുള്ളൻകുന്ന്-കുണ്ടു തോട് -പി.ടി
ചാക്കോ റോഡ് -20ലക്ഷം പാതിരിപ്പറ്റ-ചളിയിൽ തോട് റോഡ് 25 ലക്ഷം കല്ലാച്ചി – വാണിമേൽ- വിലങ്ങാട് റോഡ് – 25 ലക്ഷം,ചേലക്കാട് -നരിക്കാട്ടേരി റോഡ് – 15ലക്ഷം
ടെൻ്റർ നടപടി പൂർത്തിയാക്കി പ്രവർത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും
എംഎൽഎ അറിയിച്ചു.