വടകര: ഓണമെന്നാൽ ഒരുമ, തുല്യത, നീതി, സമൃദ്ധി തുടങ്ങിയവയാണ്. ഈ കാഴ്ചപാടോടെ
നമ്മൾ ഓണത്തെ ചേർത്തു നിർത്തണം. ഈ കാര്യത്തിൽ റസിഡൻസ് അസോസിയേഷനുകൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്നു ഷാഫി പറമ്പിൽ എംപി അഭിപ്രായപ്പെട്ടു. ചോളം വയൽ വസന്തം റസിഡൻസ് അസോസിയേഷൻ്റെ ഓണകിറ്റ്

വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡണ്ട് പിടികെ വിനയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ടി.കെ പ്രഭാകരൻ മുഖ്യാതിഥിയായി. അഡ്വ. ഇ നാരായണൻ, എൻ.രാഘൂട്ടി, പുത്തലത്ത് നാസർ, ഡി.പി.അനില്‍കുമാര്‍, പ്രശാന്ത് മണി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ രാജീവൻ സ്വാഗതം പറഞ്ഞു.