അഴിയൂര്‍: മുക്കാളി റെയില്‍വേ സ്റ്റേഷന് നില നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ഒഞ്ചിയം മണ്ഡലം കമ്മിറ്റി
പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ.കൈലാസനാഥന് നിവേദനം നല്കി. ചോമ്പാല ആവിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. പ്രശ്നം റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉറപ്പ് നല്കി.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുണ്‍ ആവിക്കര, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി.അനില്‍കുമാര്‍, വി.കെ.സുബീഷ്, ബിജീഷ് ആവിക്കര, അജില്‍ ആവിക്കര എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.

യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുണ്‍ ആവിക്കര, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി.അനില്‍കുമാര്‍, വി.കെ.സുബീഷ്, ബിജീഷ് ആവിക്കര, അജില്‍ ആവിക്കര എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.