ആയഞ്ചേരി: വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പരിഷ്കരണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാറും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈയ്യക്കൽ ചേർന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം ബിനു പുതുപ്പണം ഉദ്ഘാടനം ചെയ്തു. ലിബിൻ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞിരാമൻ പതാക ഉയർത്തി. പ്രജിത്ത് പി.

റിപ്പോർട്ട് അവതരിപ്പിച്ചു. കെ സോമൻ, ടി.വി. കുഞ്ഞിരാമൻ , കെ.വി ജയരാജൻ എന്നിവർ സംസാരിച്ചു. സി.യം ഗോപാലൻ, ഈയ്യക്കൽ ഗോപാലൻ, അനീഷ് പി.കെ, റിജിന കെ എം , ലിനിഷ പി.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രജിത്ത് പി യെ ബ്രാഞ്ച് സിക്രട്ടറിയായി തിരഞ്ഞെടുത്തു. ജനകീയ കൂട്ടായ്യയിൽ വെച്ച് പൂർവകാല പ്രവർത്തകന്മാരെ ആദരിച്ചു.