പുറമേരി: കെ.എസ്.എസ്. പി.എ പുറമേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അധ്യാപക ദിനാചരണം നിയോജക മണ്ഡലം വൈസ് പ്രസി. പി.കെ. കണാരൻ ഉദ്ഘാടനം ചെയ്തു. കെ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.എ. പി. ടി. ജില്ലാ നേതാവായിരുന്ന പി.സോമനെ ആദരിച്ചു. ആർ.കെ. ബാലൻ, കെ. ജയരാജൻ , പി. വേണുഗോപാലൻ,

ചെത്തിൽ കുമാരൻ എന്നിവർ പ്രസംഗിച്ചു. കുന്നുമ്മൽ ഒതയോത്ത് സി.യു.സിയുടെ നേതൃത്യത്തിൽ ദീർഘകാലം അധ്യാപകനും സംസ്കൃതം ഹൈസ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന കാരപ്പറ്റ വിജയനെ ആദരിച്ചു. ബ്ലോക്ക് ട്രഷറർ എലിയാറ ആനന്ദൻ, ബൂത്ത് പ്രസി. ടി . അബ്ദുൾമജീദ്, കെ. പി അമ്മദ്, ഷാജഹാൻ കല്ലേരി, ടി.വി. ദിലീപൻ എന്നിവർ സംബന്ധിച്ചു.