കണ്ണൂര്‍: ബംഗളൂരില്‍ നിന്ന് കണ്ണൂരിലെത്തിയ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പതു ലക്ഷം രൂപ കവര്‍ന്നതായി പരാതി.
എച്ചൂര്‍ സ്വദേശി റഫീഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി പണം കവര്‍ന്നത്. പിന്നില്‍ തന്റെ കടയിലെ ജീവനക്കാരനെ സംശയിക്കുന്നതായി റഫീഖ് പറഞ്ഞു.
പുലര്‍ച്ചെ ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ബംഗളൂരുവില്‍ ബേക്കറി നടത്തുകയാണ് റഫീഖ്. ഇവിടെ നിന്നു ബസില്‍ ഏച്ചൂര്‍ കമാല്‍ പീടികയിലെത്തിയ റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം കൈയിലുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നും റഫീഖ് പറയുന്നു.
മുഖംമൂടി ധരിച്ചായിരുന്നു സംഘം എത്തിയതെന്ന് റഫീഖ് പറഞ്ഞു. പണം കവര്‍ന്നതിന് ശേഷം റഫീഖിനെ കാപ്പാട് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ഇതിലൂടെ കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവറാണ് റഫീഖിനെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി കൊണ്ടുവന്ന പണമാണ് സംഘം തട്ടിയെടുത്തതെന്നും റഫീഖ് പറയുന്നു.
നാലു പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നു. ബംഗളൂരുവിലെ തന്റെ ബേക്കറിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ എന്ന് സംശയിക്കുന്നതായും റഫീഖ് പറഞ്ഞു.
സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.