നാദാപുരം: കടമേരിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. കടമേരി കീരിയങ്ങാടി സ്വദേശി മണിയാണ്ടി ഇല്യാസിനാണ് (48)
വെട്ടേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുറ്റിക്കാട് ലക്ഷം വീട്ടിലെ രഗിലേഷിനെ (30) നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വഴി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചെതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. പരിക്കേറ്റ ഇല്യാസിനെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
