വടകര: കേരള ദിനേശ് ബീഡി സഹകരണ സംഘം വടകര നേതൃത്വത്തിൽ ഓണം വിപണന മേള തുടങ്ങി. സിവിൽ സ്റ്റേഷൻ പരിസരത്ത് മുൻ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു. വിവിധ ഇനം കറിപൗഡറുകൾ, തേങ്ങാപാൽ, പായസ കിറ്റ് തുടങ്ങിയ ദിനേശ് ഉൽപന്നങ്ങൾ

മേളയിൽ ലഭ്യമാണ്. തഹസിൽദാർ രജ്ഞിത്ത് ആദ്യ വിൽപന ഏറ്റുവാങ്ങി. സംഘം പ്രസിഡൻ്റ് എം ഭാസ്കരൻ അധ്യക്ഷനായി. സന്തോഷ് മുല്ലപ്പളളി, കെ വിനോദൻ എന്നിവർ സംസാരിച്ചു. പി അശോകൻ സ്വാഗതവും പി എം ധന്യ നന്ദിയും പറഞ്ഞു.