എടച്ചേരി: ചായവിറ്റ് കിട്ടിയ പണം എടച്ചേരി ദുരതിബാധിതരെ സഹായിക്കാൻ
വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം അതീജീവനത്തിൻ്റെ ചായകട നടത്തി ശേഖരിച്ച തുകയിൽ 51000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10000 രൂപ ജില്ലാ ലൈബ്രറി കൗൺസിലിനും കൈമാറി. ഇ.കെ.വിജയൻ എം.എൽ എ യും ജില്ലാ ലൈബ്രറി

കൗൺസിൽ സെക്രട്ടറി എൻഉദയനും തുക ഏറ്റുവാങ്ങി. ചടങ്ങിൽ രാജീവ് വള്ളിൽ, കെ.ടി.കെ പ്രേമചന്ദ്രൻ, കെ. ഹരീന്ദ്രൻ, കെ. രാമചന്ദ്രൻ, കണ്ണാണ് കൃഷണൻ, സുരേന്ദ്രൻ കളത്തിൽ, സുനില സി. കെ, കെ. സാരംഗ്, വി.വി. ജനാർദ്ദനൻ, വി.ബാലകൃഷ്ണൻ, കെ.രാജു, അർജ്ജുൻ ജി.കെ എന്നിവർ പങ്കെടുത്തു.