മുയിപ്പോത്ത്: മുയിപ്പോത്ത്-തെക്കുംമുറി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി ജനകീയ പ്രതിഷേധം. ഗ്രാമം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ തെങ്ങിന്‍തൈ നട്ടു പ്രതിഷേധിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ മണ്ടോടി രാജന് നായര്‍ ജനകീയ പ്രതിഷേധ സായാഹ്നം
ഉദ്ഘാടനം ചെയ്തു. ഗ്രാമം പ്രസിഡന്റ് വി.അര്ജുന് അധ്യക്ഷനായി.
ദിവസവും നൂറുകണക്കിന്ന് വാഹനങ്ങള്‍ പോവുന്ന റോഡില്‍ കാല്‍നട യാത്ര പോലും ദുഷ്കരമാണ്. വലിയ കുഴികളാണ് ഓരോ സ്ഥലത്തും രൂപപ്പെട്ടിട്ടുള്ളത്. ഭാരം കയറ്റിയ വാഹനങ്ങളുടെ ഓട്ടം കുഴികളുടെ എണ്ണവും,വലിപ്പവും വര്‍ധിപ്പിക്കുകയാണ്.
രണ്ടു വാര്‍ഡിലൂടെ കടന്നു പോവുന്ന റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്നും പഞ്ചായത്തിന്റെ നിസംഗത അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ശോച്യാവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ പ്രദേശവാസികളായ മുഴുവനാളുകളേയും സംഘടിപ്പിച്ച് വലിയ ബഹുജന സമരത്തിന് നേതൃത്വം നല്കാന് യോഗം തീരുമാനിച്ചു.
പൊയില്‍ ബാലകൃഷ്ണന്, രായരോത്ത് ബാലകൃഷ്ണന്, കെ.ടി.അമ്മത് മുസ്ല്യാര്‍, പി.നരേന്ദ്രന്, കട്ടയാട്ട് പ്രകാശന്, എം.എം മനോജ്, ലതീഷ് കുമാര്‍ നാഗാര്‍ജ്ജുന, ഇ.പി.പ്രകാശന് എന്നിവര്‍ സംസാരിച്ചു.