നാദാപുരം: മൊകേരി ടൗണിലും പരിസരങ്ങളിലുമായി അനധികൃത വില്പനക്ക് വേണ്ടി സൂക്ഷിച്ച ആറ് കുപ്പി
വിദേശമദ്യവുമായി മധ്യവയസ്കന് എക്സൈസ് പിടിയില്‍. നടുപ്പൊയില്‍ സ്വദേശി പുതിയോട്ടില്‍ ധര്‍മ്മരാജനെയാണ് (59) നാദാപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മൊകേരി ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ധര്മരാജന് പിടിയിലായത്. എക്സൈസ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) എ.കെ.ശ്രീജിത്ത്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്.) വി.സി.വിജയന്, സി.എം.സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ഷിരാജ്, പി.പി.ശ്രീജേഷ്, വനിത സിവില്‍ എക്സൈസ്
ഓഫീസര്‍ എന്‍.കെ.നിഷ, ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ നാദാപുരം കോടതി രണ്ടാഴ്ച്ചത്തേക്ക് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

