ചേരാപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുളള പഞ്ചായത്ത് ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് ജനകീയ പ്രചരണത്തോടുകൂടിയുള്ള കർമ്മ പദ്ധതികളാണ്
തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അധ്യക്ഷനായി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സുമ മലയിൽ, പി. സൂപ്പി, പഞ്ചായത്ത് മെമ്പർമാരായ എം.സി മൊയ്തു, അസീസ് കെ ,പി .എം കുമാരൻ, ഇ.പി സലീം, പി പി ചന്ദ്രൻ, ഫാത്തിമ സി പി, സിതാര കെ.സി, ഷൈനി കെ.കെ സെക്രട്ടറി സി.കെ. റഫീഖ്, അസി.സെക്രട്ടറി പി.പി. സിബി, എച്ച്.ഐ നിഖിൽ രാജ്, ഹരിത മിഷൻ കോർഡിനേറ്റർ സി.പി.ശശി,
ശുചിത്വ മിഷൻ ആർ.പി.കൃഷ്ണ നന്ദ തുടങ്ങിയവർ പ്രസംഗിച്ചു.