മണിയൂര്‍: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈബ്രറി കൗണ്‍സില്‍ വീട് വെച്ചു നല്‍കുന്നതിന്റെ ഫണ്ട് ശേഖരണം തുടങ്ങി. ലൈബ്രറികള്‍ മുഖേന ശേഖരിക്കുന്ന ഫണ്ടിന്റെ ഉദ്ഘാടനം കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി പ്രസിഡന്റ്
കെ.എം.കെ.കൃഷ്ണനില്‍ നിന്നും 10,001 രൂപ സ്വീകരിച്ചു കൊണ്ട് കോഴിക്കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ഉദയന്‍ നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബാലന് അധ്യക്ഷത വഹിച്ചു. സൈദ് കുറുന്തോടി, ടി.പി.രാജീവന്, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
