തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ടുപേര്‍ മരിച്ചു.
രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
മരിച്ചവരില്‍ ഒരാള്‍ ഓഫീസ് ജീവനക്കാരി മേലാംകോട് സ്വദേശി വൈഷ്ണ (34) ആണ്. മരിച്ച മറ്റെയാള്‍ ഓഫീസിലെത്തിയ ഉപഭോക്താവാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിലെ എ.സി പൊട്ടിത്തെറിച്ചിട്ടുണ്ട്. തീ ഉയര്‍ന്നതോടെ അകത്തുണ്ടായിരുന്നവര്‍ക്ക് പുറത്തേക്ക് ഇറങ്ങാനായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യം പുക ഉയരുന്നതാണ് കണ്ടത്. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. 15 വര്‍ഷത്തോളമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.
നേമം പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഫോറന്‍സിക് സംഘം സ്ഥലം പരിശോധിക്കുന്നുണ്ട്. മന്ത്രി വി. ശിവന്‍കുട്ടി
സംഭവസ്ഥലം സന്ദര്‍ശിച്ചു. ജില്ലാ കലക്ടറും സ്ഥലത്തെത്തി.