അഴിയൂര്‍: അഴിയൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ ഓണത്തിന് മുന്നോടിയായി പുതുമ കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങള്‍ കൃഷിചെയ്ത
ചെണ്ടുമല്ലി വിളവെടുത്തു തുടങ്ങി. പഞ്ചായത്ത് തല വിളവെടുപ്പ് വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ആര്.എസ്.ഷാജിക് പൂക്കള്‍ കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
വൈസ് പ്രസിഡന്റ് തോട്ടത്തില്‍ ശശിധരന് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സ്വരൂപ്, ഓവര്‍സിയര്‍ രഞ്ജിത്ത്, മുന്‍ കൃഷി ഓഫീസര്‍ സുഷമ, ബിന്ദു ജെയ്സണ്‍, എ.എസ്.സുനീര്‍, വികസനസമിതി അംഗങ്ങളായ അഹ്മദ് കല്പക, എസ്.പി.റഫീഖ്, ഗ്രൂപ്പ് അംഗങ്ങളായ സുനിത, അജിതകുമാരി, ഷീബ എന്നിവര്‍ സംസാരിച്ചു. കുടുബശ്രീ ഗ്രൂപ്പ് അംഗം ബീന സ്വാഗതവും ശര്‍മിള നന്ദിയും പറഞ്ഞു.