കൊച്ചി: നടന് നിവിന് പോളിക്കെതിരെ പീഡനക്കേസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് എറണാകുളം ഊന്നുകൽ
പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻപോളി അടക്കമുള്ളവർ ചേർന്ന് പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. എറണാകുളം റൂറൽ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകൽ പോലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതിൽ ആറാം പ്രതിയാണ് നിവിൻ. നിർമാതാവ് അടക്കമുള്ളവർ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി
നൽകിയത്. കേസിന്റെ അന്വേഷണം എസ്ഐടി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു.