വടകര: വ്യാപാരി വ്യവസായി സമിതി വടകര ടൗണ്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗവും വ്യാപാരി മിത്ര ചികിത്സാ
ധനസഹായവിതരണവും സംഘടിപ്പിച്ചു. ജനറല്‍ ബോഡിയോഗം സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ.വിജയന് ഉദ്ഘാടനം ചെയ്തു. മിത്ര അംഗങ്ങളായ രണ്ടു പേര്‍ക്ക് ചികിത്സാ സഹായധനം ഗീതാ രാജേന്ദ്രന് (ഗിഫ്റ്റ് ഹൗസ്) കൈമാറി. മുതിര്‍ന്ന വ്യാപാരികളായ പി.യം.കൃഷ്ണന്, കെ.കെ.ശങ്കരന് എന്നിവരെ ആദരിച്ചു. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍
കെ.എന്‍.വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഡി.എം.ശശീന്ദ്രന്, ശശി പഴങ്കാവ് എന്നിവര്‍ സംസാരിച്ചു

