മുയിപ്പോത്ത്: കഴുക്കോട് വയല്‍ പാടശേഖര സമിതി ജനറല്‍ ബോഡിയോഗവും കര്‍ഷക അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. എന്‍.പി.ഫൈസല്‍, ജാനു അരയമ്മാക്കു താഴെ, നന്ദകുമാര്‍, മുതിര്‍ന്ന കര്ഷകന് നല്ലമ്പ്റ് എട്ടുകണ്ടത്തില്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് അനുമോദനം ഉദ്ഘാടനം
ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് വി.കെ.നൗഫല്‍ അധ്യക്ഷത വഹിച്ചു. പി കുഞ്ഞമ്മദ് ഹാജി സ്വാഗതവും വി.കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.
