വടകര: കുട്ടോത്ത് വിഷ്ണുക്ഷേത്രത്തിനുസമീപം കാവില്റോഡില് സഹസ്രാര കളരിക്ക് തുടക്കം. കെന്യൂറിയോ കരാട്ടെ ഏഷ്യന്‍
ചീഫായ ഹാന്‍ഷി ഗിരീഷ് പെരുന്തട്ട കളരിവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് എം.പി.രഞ്ജിത്ത്ലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളരിപ്പയറ്റിന്റെ സമകാലീന പ്രാധാന്യം, ശരീര ശാസ്ത്രവുമായുള്ള ബന്ധം എന്നിവയെ കുറിച്ച് കടത്തനാട് കെ.വി.മുഹമ്മദ്ഗുരുക്കള്‍ മുഖ്യ പ്രഭാഷണം നടത്തി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള ആശംസകള്‍ നേര്‍ന്നു. ഗുരുക്കന്മാരായ മാങ്ങാട്ട് കുഞ്ഞിമൂസ, പ്രേമാനന്ദന് പരോത്ത്, നാഷണല്‍ കെന്യൂറിയോ കരാട്ടെ സെക്രട്ടറി ഷിഹാന്‍ കെ.സുനില്‍കുമാര്‍ എന്നിവരേയും ഉദ്ഘാടകന്‍, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് , മുഖ്യ പ്രഭാഷകന്‍ എന്നിവരെയും, വയനാട് ചൂരല്‍ മല ദുരദ്ധത്തില്പത്തു ദിവസത്തോളം സൗജന്യമായി ഭക്ഷണം നല്കിയ ഓലന്‍ ഹോട്ടല്‍ എംഡി ഷിബിന്‍ ഷിനോയിയെയും സഹസ്രാര കളരി സ്നേഹോപഹാരം നല്കി ആദരിച്ചു. എംപി നാരായണന്, വി കെ പ്രദീപ് കുമാര്‍, കെ കെ മനോജ്, ടി ടി അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ ഉദ്ഘാടന ദിവസം തന്നെ കളരി പരിശീലനം
ആരംഭിച്ചു. സഹസ്രാര കളരി സെക്രട്ടറി കെ പി ബബീഷ്ഗുരുക്കള് സ്വാഗതവും കളരി പ്രസിഡന്റ് വിഭിന്നിത്ത് ഗുരുക്കള്‍ നന്ദി പ്രസംഗം നടത്തി.

