നരിപ്പറ്റ: ദേശീയ നേത്രദാനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഏഴാം തിയ്യതി ശനിയാഴ്ച നരിപ്പറ്റയില്‍ നടക്കും. രാവിലെ 10 മുതല്‍ കൈവേലിയിലെ പഞ്ചായത്ത് ഹാളിലാണ് സമാപന പരിപാടി. ഇതോടനുബന്ധിച്ച് സൗജന്യ നേത്രരോഗനിര്ണ ക്യാമ്പും
നടക്കും. ജില്ലയിലെ മൊബൈല്‍ ഓപ്താല്‍മിക് യൂനിറ്റിലെ വിദഗ്ധര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും.
