മണിയൂര്‍: മണിയൂരിലെ റോഡുകള്‍ കിടങ്ങുകളാക്കിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. ജലജീവന്‍ പദ്ധതിക്ക് പൊളിച്ചിട്ട റോഡുകള്‍ പുനര്‍നിര്‍മിക്കുക, സര്‍ക്കാറിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിച്ച എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും ജനങ്ങളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ കെപിസിസി സെക്രട്ടറി അഡ്വ: ഐ.മൂസ ഉദ്ഘാടനം ചെയ്തു.
കൊളായി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം, സി.പി.വിശ്വനാഥന്, എം.കെ.ഹമീദ്, ചാലില്‍ അഷ്റഫ്, പി.എം.അഷ്റഫ്, കമല ആര്.പണിക്കര്‍, ശ്രീധരന് കോട്ടപ്പള്ളി, സി.എം.സതീശന് എന്നിവര്‍ സംസാരിച്ചു. കെ.കെ.ബിന്ദു, പ്രമീള ഒ.പി, ഷാജി മന്തരത്തൂര്‍, അരക്കണ്ടി നാരായണന്,
കെ.പി.ദിനേശന്, മനോജന്.കെ.പി, മഠത്തില്‍ റസാഖ്, പ്രമോദ് മൂഴിക്കല്‍, റിനീഷ്.പി.കെ, രവി.എന്‍.കെ, പി.എം വേലായുധന്, ഗീമേഷ് മങ്കര, ചിത്ര, നഫീസ എന്നിവര്‍ നേതൃത്വം നല്കി.