കൊച്ചി: തനിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് നടന് നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. സത്യം തെളിയിക്കാന്‍
ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ വ്യാജ ആരോപണങ്ങള്‍ വന്നുകഴിഞ്ഞാല്‍, എല്ലാവര്ക്കും ജീവിക്കണമല്ലോ; നാളെ ആര്‍ക്കെതിരേയും വരാം- നിവിന്‍ പറഞ്ഞു.
വ്യാജ ആരോപണങ്ങള്‍ ആണുങ്ങള്‍ക്കെതിരെ വന്ന നിരവധി കേസുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അത് തെറ്റാണെന്നും തെളിയിച്ച സാഹചര്യമുണ്ട്. ഇനിയും ആര്‍ക്കെതിരേയും വരാം. അവര്‍ക്ക് കൂടി വേണ്ടിയാണ് ഇപ്പോള്‍ വന്ന് സംസാരിക്കുന്നത്. ആരെങ്കിലും സംസാരിച്ചില്ലെങ്കില്‍ ഇതിങ്ങനെ നീണ്ട് പോകും.
സിനിമ സുഹൃത്തുക്കള്‍ ഒരുപാട് പേര് വിളിച്ച് പിന്തുണച്ചു. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണ്. താന്‍ ഇവിടെ തന്നെയുണ്ടാകും. ഇനിയും മാധ്യമങ്ങളെ കാണേണ്ടി വന്നാല്‍ കാണും. വാര്‍ത്ത സത്യമല്ലെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്ന അതേ രീതിയില്‍ തന്നെ മാധ്യമങ്ങള്‍ കൂടെ നില്‍ക്കണമെന്നും നിവിന്‍ പറഞ്ഞു.
ഒരു മാസം മുമ്പാണ് ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ നിന്നു വിളിച്ചത്. സിഐ വിളിച്ച് ഒരു ആരോപണം ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് മറുപടി നല്കി. വാസ്തവമില്ലാത്ത വ്യാജ കേസാണെന്ന് പറഞ്ഞ് അത്
അവസാനിപ്പിക്കുകയാണ് ചെയ്തത്. എല്ലാ ആരോപണവും തെറ്റാണ്. എല്ലാ നിയമരീതികളോടും സഹകരിക്കാന്‍ തയ്യാറാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു-നിവിന്‍ പറഞ്ഞു.