വടകര: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം വ്യാപകമാക്കാന്‍ ശ്രമം
വേണമെന്ന് കെ.കെ. രമ എംഎല്‍എ പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ വടകര ടൗണ്‍ ഹാളില്‍ നടത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശന-ബോധവല്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ വന്‍തോതില്‍ പൊതുരംഗത്തേക്ക് കടന്നുവരുന്ന ഇക്കാലത്ത് അവര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അഞ്ചുദിവസം നീളുന്ന പരിപാടിയുടെ ഉദ്ഘാടനത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കേരള ലക്ഷദ്വീപ് മേഖലാ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി അധ്യക്ഷത വഹിച്ചു.
സിബിസി. മേഖലാ ഡയറക്ടര്‍ പാര്‍വതി വി, കണ്ണൂര്‍ ഫീല്‍ഡ്പബ്ലിസിറ്റി ഓഫീസര്‍ ബിജു.കെ. മാത്യു, വയനാട് ഫീല്‍ഡ്പബ്ലിസിറ്റി
ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി., വടകര ഐസിഡിഎസ് പ്രോജക്ട് സിഡിപിഒ. രജിഷ കെ.വി, സിബിസി കണ്ണൂര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എസ്.ബാബുരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ അഡ്വ.സി.കെ.വിനോദന്‍ ക്ലാസെടുത്തു. പോഷകാഹാര പാചക മത്സരവും ക്വിസ് മത്സരവും ഗാന നാടക വിഭാഗം കലാകരന്മാരും ഐസിഡിഎസ് പ്രവര്‍ത്തകരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ വയനാട്, കണ്ണൂര്‍ ഫീല്‍ഡ് ഓഫീസുകള്‍ സംയുക്തമായി സംയോജിത ശിശു വികസന വകുപ്പുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ സ്ത്രീകള്‍ക്കായുള്ള നിയമ പരിരക്ഷ, ആരോഗ്യം, ശുചിത്വം, തുടങ്ങിയ വിഷയങ്ങളിലും
ക്ലാസുകള്‍ നടക്കും. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വ ത്തില്‍ സൗജന്യ ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പ്, തപാല്‍ വകുപ്പിന്റെ ആധാര്‍ സേവനങ്ങള്‍ തുടങ്ങിയവയും ഇതോടൊപ്പമുണ്ട്. കാര്‍ഗില്‍ വിജയത്തിന്റെ 25ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ചിത്രപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യാ വിഭജനത്തെ ആസ്പദമാക്കിയുള്ള ചിത്ര പ്രദര്‍ശനവും ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനവുമുണ്ട്.
ഐസിഡിഎസ് വടകര, വടകര അര്‍ബന്‍, തോടന്നൂര്‍ പ്രൊജക്ടുകളുമായി ചേര്‍ന്ന് നടക്കുന്ന പ്രദര്‍ശന പരിപാടി ആറാം തിയതി വരെ നീണ്ടുനില്‍ക്കും. പ്രവേശനം സൗജന്യമാണ്.