ഇരിട്ടി: അന്തര്‍ സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴയില്‍ മയക്കുമരുന്നുകളുമായി വടകര സ്വദേശികളായ രണ്ടു പേര് അറസ്റ്റില്‍.
കാറില്‍ കടത്തുകയായിരുന്ന 52.252 ഗ്രാം എംഡിഎംഎയും 12.90 ഗ്രാം കഞ്ചാവുമാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജീബ് ലബ്ബയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. മയക്കുമരുന്ന് കടത്തുകയായിരുന്ന വടകര ഒഞ്ചിയം സ്വദേശി അമല്‍രാജ് (32), അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി അജാസ് (32) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം ഒന്നര ലക്ഷം രൂപ വിലവരും. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.മനോജ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.പി.ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഇ.എച്ച്.ഫെമിന്‍, വനിത
സിവില്‍ എക്സൈസ് ഓഫീസര്‍ ജി.ദൃശ്യ, ഡ്രൈവര്‍ ജുനീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

