വടകര: പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വര്‍ധിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒഞ്ചിയം
ഗവണ്മെന്റ് യുപി സ്കൂളില്‍ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് നിര്‍വഹിച്ചു കേരളത്തിലെ 163 ഉപജില്ലകളില്‍ നിന്ന് ഓരോ സ്കൂള്‍ വീതം ആണ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്. മലയാളം മീഡിയത്തിലുള്ള 5, 6 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഇംഗ്ലീഷ് ഭാഷാ പരിശീലനം നല്‍കുന്നത്. ശിശു കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലും നിരന്തര മൂല്യനിര്‍ണയ രീതിയിലും ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് പ്രമോദ് എം.എന്‍.ഭാസ്കരന്, ബിജു
മൂഴിക്കല്‍, എന്‍.റീന, നവ്യശ്രീ, ശ്രീജ, ഇംഗ്ലീഷ് റിസോഴ്സ് അധ്യാപിക അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു.

ഉദ്ഘാടന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് പ്രമോദ് എം.എന്‍.ഭാസ്കരന്, ബിജു
