തിരുവനന്തപുരം: തനിക്കെതിരെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് എഡി ജിപി എം.ആർ.അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം പൊലീസ് സേനയിൽ താൻ വരുത്തിയ മാറ്റങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് എഡിജിപി എംആർ അജിത്കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽ

പൊലീസ് എന്ന പേര് കൊണ്ടു വന്നത് താനാണ് എന്ന് എഡിജിപി എം ആർ അജിത് കുമാർ. പല മാറ്റങ്ങൾക്കും താൻ കാരണക്കാരനായിട്ടുണ്ട് എന്നും ഇനി അത് പറയാൻ അവസരം ഉണ്ടാകുമോ എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.