വടകര: ചോറോട് ഗവൺമെന്റ് ഹൈസ്കൂൾ, പൂർവ്വ വിദ്യാർഥികൾ വടകര മുൻസിപ്പൽ പാർക്കിൽ ഒത്തുചേർന്നു. പരിപാടിയിൽ എം എം ബിജു സ്വാഗതം പറഞ്ഞു. സുനീഷ് ബാബു അധ്യക്ഷത വഹിച്ചു. ഷിജു പി ഇന്ത്യൻ ആർമി ഹവിൽദാർ ഉദ്ഘാടനം നിർവഹിച്ചു. കെ കെ

രഞ്ജിഷ് ആശംസകൾ അറിയിച്ചു. രാജേഷ് പാലിയാട്ട് നന്ദി രേഖപ്പെടുത്തി. ഉണ്ണി, അമിതാവ് ഷൈനി, റീബ,ലിജി,സമീറ,ദിജി,അജീഷ് കെ,സജിത്ത് പി കെ, സജു എം കെ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.