വയനാട്ടിലെയും വിലങ്ങാട്ടെയും ദുരന്ത ബാധിതർക്ക് അതിജീവനത്തിൻ്റെ വഴിയിൽ കരുത്ത് പകരാനാണ് കടത്തനാട്ടിലെ കാലാകാരൻമാർ വീണ്ടും സംഗമിച്ചത്. ധനവും മനവും ഒന്നിക്കട്ടെ എന്ന സന്ദേശവുമായി വടകരയിൽ നടന്ന കലാസംഗമം .
കടത്തനാടിൻ്റെ കലാഹൃദയ ഗീതമായി മാറിയ കലാസംഗമത്തിന് ഞായറാഴ്ച്ച രാവിലെ 9 നാണ് തുടക്കം കുറിച്ചത്. വടകര പുതിയ ബസ് സ്റ്റാൻ്റിൽ തത്സമയം ബാനർ എഴുതിക്കൊണ്ട് കലാകാരന്മാരായ ബേബി രാജ്, പവിത്രൻ ഒതയോത്ത് എന്നിവർ കലാ സംഗമത്തിന് തുടക്കം കുറിച്ചു . പ്രശ്സ്ത പിന്നണി ഗായകൻ അജയ് ഗോപാൽ ദുരിതാശ്വാസ നിധി നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ ഇവി
വത്സൻ, പ്രേം കുമാർ വടകര , സംസ്ഥാന സർക്കാറിൻ്റെ പരിസ്ഥിതി മിത്രം അവാർഡ് ജേതാവ് മണലിൽ മോഹനൻ, നഗരസഭ വൈസ് ചെയർമാർ പി.കെ സതീശൻ , ടി വി എ ജലീൽ, വേണു കക്കട്ടിൽ എം സനൽ, കെ.കെ ശ്രീജിത്ത്, സനീഷ് വടകര രാംലാൽ ഷമ്മി, പ്രതാപ് മോണാലിസ, പി.കെ കൃഷ്ണദാസ്, ഡോ. സുജിത്ത് , തുടങ്ങിയവർ ആശംസകൾ നേർന്നു. വിജയൻ കടത്തനാട്, സനീഷ് വടകര, അലോഷ്യ സനീഷ് എന്നിവർ മാജിക് ഷോ അവതരിച്ചു.