നാദാപുരം: തൂണേരി മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ് സംഘടിപ്പിച്ചു. പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ ദുരിതാശ്വാസ സഹായങ്ങളുടെ വേഗത കൂട്ടണമെന്ന് എൻ സുബ്രഹ്മണ്യൻ പറഞ്ഞു. ദുരിതാശ്വാസ സഹായങ്ങളുടെ അപേക്ഷകൾ ചുവപ്പു നാടയിൽ കുടുങ്ങരുത്. തുടക്കത്തിൽ കാണിച്ച ജാഗ്രത പുനരധിവാസം പൂർത്തിയാവുന്നത് വരെ ഉണ്ടാവണമെന്നും

അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷനായി കാവിൽ പി മാധവൻ പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു. അഡ്വ: ഇ നാരായണൻ നായർ, ആവോലം രാധാകൃഷ്ണൻ , അഡ്വ. എ സജീവൻ ,മോഹനൻ പാറക്കടവ്, പി രാമചന്ദ്രൻ, ടി മൂസ്സ ഹാജി, യുകെ വിനോദ് കുമാർ, വി കെ രജീഷ്, പി പി സുരേഷ് കുമാർ, അഡ്വ.വി അലി, പി കെ
സുജാത, സുധസത്യൻ.സുരേന്ദ്രൻ കേളോത്ത്, ലത സി കെ ,ഫസൽമാട്ടാൻ, വി എം വിജേഷ് ,
കെ മധു മോഹൻ, എന്നിവർ സംസാരിച്ചു.ജസീർ ടി പി, ഹരിശങ്കർ എം, ലിഷ കുഞ്ഞിപ്പുരയിൽ രജില കിഴക്കുംകരമൽ, സജീവൻകുറ്റിയിൽ, ഗോപികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.