വടകര: വീരഞ്ചേരി-പെരുവാട്ടുംതാഴെ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ ലോറി ഇടിച്ചു. പ്രദേശം ഇരുട്ടിലായി. ഇന്ന് രാത്രി ഏഴു മണിയോടെയാണ് നിയന്ത്രണം വിട്ട ചരക്കു ലോറി റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്. ഭാഗ്യത്തിന് ആളപായം ഒഴിവായി. കോഴിക്കോട് ഭാഗത്ത് നിന്ന് വടക്കോട്ടേക്ക് പോവുന്ന ചരക്കു ലോറിയാണ് അപകടത്തില്‍പെട്ടത്. പ്രദേശം
ഇരുട്ടിലായെങ്കിലും പിന്നീട് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
